ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഒന്നാം തരംഗത്തിനു ശേഷം കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റു പോലെ ഉണ്ടായിരിക്കുകയാണ്.
അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോവിഡ് ഒന്നാം തരംഗത്തിനൊപ്പം രണ്ടാം തരംഗത്തിലും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എല്ലാ മുന്നണി പോരാളികൾക്കും അഭിവാദ്യങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് രോഗബാധ കാരണം കുടുംബാംഗങ്ങളെ നഷ്ടമായവരുടെ ദുഃഖത്തിനൊപ്പം ചേരുന്നു. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കോവിഡിനെതിരെ പോരാടുകയാണ്.
വെല്ലുവിളി വലുതാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇതും നമ്മൾ മറികടക്കും. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പരിശ്രമിക്കുന്നുണ്ട്.
കോവിഡ് അനുബന്ധ ചികിൽസയ്ക്കായി രാജ്യത്ത് പലയിടത്തും അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി വരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് അനുബന്ധ ചികിൽസയ്ക്കായി രാജ്യത്ത് പലയിടത്തും അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു.
മരുന്നുകമ്പനികൾ ഉത്പാദനം വർധിപ്പിച്ചു. മികച്ച മരുന്നു കമ്പനികൾ ഉള്ളതിൽ നമ്മൾ ഭാഗ്യം ചെയ്തവരാണ്.
രാജ്യത്ത് നിർമ്മിക്കുന്ന വാക്സിനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവർത്തനം ജീവൻ രക്ഷിക്കാനായാണ്.
ഉത്പാദിപ്പിക്കുന്നതിന്റെ പകുതി വാക്സിൻ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതോടെ കൂടുതൽ പേർക്ക് വേഗത്തിൽ വാക്സിൻ നൽകാനാകും.
കോവിഡ് ആരംഭിക്കുമ്പോൾ കുറേ അധികം പരിമിതികളുണ്ടായിരുന്നു. ആരോഗ്യസംവിധാനങ്ങൾ കോവിഡിനെ നേരിടാൻ പര്യാപ്ത്മായിരുന്നില്ല. ഇപ്പോൾ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്.
രാജ്യത്തെ യുവാക്കൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതാതിടത്തെ അധികൃതർക്കൊപ്പം അണിചേരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
തൊഴിലാളികൾ ഇപ്പോഴെവിടെയാണോ അവിടെ തന്നെ തുടരണം അവർക്ക് വാക്സിനേഷൻ അടക്കം എത്തിക്കാൻ സംസ്ഥാന സർക്കാരുകൾ പരിശ്രമിക്കണം.
ലോക്ഡൗൺ അവസാന ഉപാധിയെന്ന നിലയിൽ മാത്രമേ ഉപയോഗിക്കാനാവൂ. മൈക്രോ കണ്ടെയൻമെന്റ് സോണുകൾ ഏർപ്പെടുത്തി കോവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
മര്യാദപുരുഷോത്തമനായ ശ്രീരാമനെ സംബന്ധിക്കുന്ന രാമനവമിയിലാണ് നമ്മൾ. നമ്മളെല്ലാവരും മര്യാദാപുരുഷോത്തമനായ രാമനെ പോലെ മര്യാദ പാലിക്കണം.
ഇതു പവിത്രമായ റംസാൻ കാലമാണ്. ധൈര്യവും ആത്മബലവും നൽകുന്ന മാസമാണ് റംസാൻ. റമസാൻ ഉയർത്തുന്ന സന്ദേശത്തിലെന്നതുപോലെ സഹനപൂർവം പ്രവർത്തിക്കാനാകണമെന്നും പ്രധാനമന്ത്രി പ്രധാനമന്ത്രി പറഞ്ഞു.