ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68-ാം പിറന്നാൾ ആഘോഷംഅദ്ദേഹത്തിന്റെ നി യോജക മണ്ഡലമായ വാരാണസിയിൽ തിങ്കളാഴ്ച നടക്കും. അന്നു തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ സ്കൂൾ വിദ്യാർഥികൾക്കൊപ്പം മോദി കാണുമെന്നും ജില്ല അധികൃതർ അറിയിച്ചു. 32 മിനിറ്റ് ദൈർഘ്യമുള്ളതാണു ചലോ ജീത്തേ ഹേ എന്ന ഹ്രസ്വ ചിത്രം.
സെപ്റ്റംബർ 17, 18 തീയതികളിൽ മോദി വാരാണസിയിൽ ഉണ്ടാകും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. മണ്ഡലത്തിലെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.