തിരഞ്ഞെടുപ്പ് ചൂട് കടുക്കും തോറും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് വിവിധ പാര്‍ട്ടികളും നേതാക്കളും. വിവിധ വാഗ്ദാനങ്ങളും അഭ്യര്‍ത്ഥനകളും അവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തുന്നുമുണ്ട്.
എന്നാല്‍ തന്റെ വാഗ്ദാനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നിറവേറ്റാന്‍ തനിക്ക് ഒരു തവണകൂടി അവസരം നല്‍കണമെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുന്നത്. ബീഹാറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
താന്‍ എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്നില്ലെന്നും സമയം വേണമെന്നും മോദി പറഞ്ഞു. 70 വര്‍ഷം കിട്ടിയിട്ട് പോലും കോണ്‍ഗ്രസിന് ഒന്നും പൂര്‍ത്തിയാക്കാനായില്ല. പിന്നെങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് താന്‍ വാഗ്ദാനങ്ങള്‍ നിറവേറ്റും. കുറേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതിനുള്ള പ്രാപ്തിയുമുണ്ട്. എന്നാല്‍ ഇതിനൊക്കെ കഠിന പരിശ്രമവും ജനങ്ങളുടെ ആശിര്‍വാദവും ആവശ്യമാണ്. മോദി കൂട്ടിച്ചേര്‍ത്തു.