ഡെറാഡൂണ്‍: കേദാർനാഥിലെ ധ്യാനവും ക്ഷേത്ര സന്ദർശനവും പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥിലേക്ക് പുറപ്പെട്ടു. പുണ്യഭൂമിയിൽ ദർശനം നടത്താൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. തനിക്കുവേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തിന് സന്പൽസമൃദ്ധിയുണ്ടാകട്ടെയെന്നും കേഥാർനാഥിൽവച്ച് മാധ്യമങ്ങളോട് സംസാരിക്കവെ മോദി പറഞ്ഞു.
കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും മോദി വ്യക്തമാക്കി. അതേസമയം, തെര. കമ്മീഷന്റെ നിയന്ത്രണമുള്ളതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം കേദാർനാഥ് ഗുഹയ്ക്കുള്ളിൽ ധ്യാനമിരിക്കുന്ന മോദിയുടെ ചിത്രം എഎൻഐ പുറത്തുവിട്ടിരുന്നു.