കോന്നി: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തുകൊണ്ട് ഏപ്രില്‍ രണ്ടിന് കോന്നി പ്രമാടത്തു നടക്കുന്ന വിജയ് റാലിയില്‍ ഒരു ലക്ഷം പേര് പങ്കെടുക്കും. ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ വേദിയില്‍ അണിനിരക്കും.
കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ. സുരേന്ദ്രനു പുറമെ ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും വിജയ് റാലിയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് അറിയിച്ചു.
രണ്ടിനു രാവിലെ 11.30 നകം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ യോഗത്തനെത്തുന്നവര് പ്രവേശിക്കണം. 11 മുതല്‍ പ്രവേശനം അനുവദിക്കും. മത സാമുദായിക നേതാക്കള്‍ പ്രത്യേകം ക്ഷണിതാക്കളായെത്തും. 11.45ന് പ്രധാനമന്ത്രി എത്തും.
ജില്ലയിലെ എല്ലാ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരെത്തും. ആതിഥ്യമരുളുന്ന കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം 30,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.