കോഴിക്കോട്: എന്‍ഡിഎയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
നാളെ കോഴിക്കോടെത്തും. വൈകുന്നേരം അഞ്ചിന് കരിപ്പൂര്‍ വിമാനതാവളത്തില്‍ പ്രത്യേക വിമാനത്തിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം വൈകുന്നേരം ആറിന് സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെത്തും.
കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ എന്‍ഡിഎയുടെ കാസര്‍ഗോഡ് മുതല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം വരെയുള്ള സ്ഥാനാര്‍ഥികളും സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. പിന്നീട് റോഡ് മാര്‍ഗം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും. അവിടെ നിന്ന് 7.30 നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും.
ഉത്തരകേരളത്തില്‍ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശ പ്രകാരം സുരക്ഷാക്രമീകരണങ്ങള്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് സ്വീകരിച്ചു വരികയാണ്.
മറ്റുള്ള ജില്ലകളില്‍ നിന്നുള്ള സായുധപോലീസുകാരുള്പ്പെടെ വന്‍ പോലീസ് സന്നാഹത്തെയാണ് കോഴിക്കോട് നഗരത്തില്‍ വിന്യസിപ്പിക്കുക. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ാഹന പരിശോധന കര്‍ശനമാക്കും