മാസങ്ങൾക്ക് മുൻപായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനം. അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിനു പിന്നാലെ ലക്ഷദ്വീപിലെ ടൂറിസം മേഖലയിൽ വലിയ തോതിലുള്ള സ്വാധീനം ഉണ്ടായെന്ന് ടൂറിസം ഓഫീസർ ഇംതിയാസ് മുഹമ്മദ് ടി. ബി.
ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകൾ ദ്വീപിനെക്കുറിച്ച് അന്വേഷിച്ച് വിളിക്കുന്നു എന്നത് തന്നെയാണ് വളരെ വലിയ മാറ്റം. ദേശീയതലത്തിൽ നിന്ന് മാത്രമല്ല, അന്തർദേശീയ ടൂറിസം വിപണിയിൽ നിന്ന് പോലും അന്വേഷണം ലഭിക്കുന്നുണ്ട്. സാധാരണ നിലയിൽ നിന്ന് കുത്തനെയുള്ള വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലും, ദ്വീപിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ദ്വീപ് സന്ദർശനം മേഖലയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഒരു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ മികച്ച മാറ്റങ്ങൾ ദ്വീപിൽ വരുത്തുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് ഇംതിയാസ് പറഞ്ഞു.
അതേസമയം, കൂടുതൽ ക്രൂയിസ്ഷിപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷദ്വീപ് ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്നും ലക്ഷദ്വീപിലേക്ക് വളരെ കുറച്ച് എയർലൈനുകൾ മാത്രമേ നിലവിലുള്ളു. കൂടുതൽ വിമാനങ്ങൾ ഉൾപ്പെടെ മേഖലയിലേക്ക് അനുവദിക്കുകയാണെങ്കിൽ, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്നും ഇംതിയാസ് അഭിപ്രായപ്പെട്ടു.