ഇരിങ്ങാലക്കുട: അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധം കിഴുത്താണിയിൽ ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷും, പടിയൂരിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.വി. വിജീഷും, നടവരന്പിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എച്ച്. വിജീഷും ഉദ്ഘാടനം ചെയ്തു.
അവിട്ടത്തൂരിൽ ബ്ലോക്ക് സെക്രട്ടറിയറ്റംഗം അതീഷ് ഗോകുലും, കരുവന്നൂരിൽ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം വിഷ്ണു പ്രഭാകരനും, കാറളത്ത് ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ ലക്ഷ്മണും ഉദ്ഘാടനം ചെയ്തു. കാട്ടൂരിൽ സിപിഎം ലോക്കൽ സെക്രട്ടറി എൻ.ബി. പവിത്രനും ഇരിങ്ങാലക്കുടയിൽ കൗണ്‍സിലർ കെ.കെ. ശ്രീജിത്തും മുരിയാട് മേഖലാ സെക്രട്ടറി ശരത് ചന്ദ്രനും എടതിരിഞ്ഞിയിൽ മേഖലാ സെക്രട്ടറി സൗമിത്്ര ഹരീന്ദ്രനും പ്രതിഷേധപരിപാടികൾ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് കത്തയച്ചു
ഇരിങ്ങാലക്കുട: ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച സാംസ്കാരിക നായകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ്-എഐഎസ്എഫ് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചു. പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.