ജോലിയിൽ നിന്നും പിരിച്ചു വിട്ട പിതാവിനെ തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയത് 37 കത്തുകൾ. ഉത്തർപ്രദേശിലാണ് സംഭവം. ഇവിടെ സ്റ്റോക്ക് എക്സേഞ്ചിലെ ജീവനക്കാരനായിരുന്നു കുട്ടിയുടെ പിതാവ്.
സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും പിതാവിനെ പിരിച്ചു വിട്ടതാണെന്ന് എഴുതിയ കുട്ടി വീട്ടിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കത്തിൽ വ്യക്തമാക്കി. 13 വയസുകാരനായ കുട്ടി 2016 മുതൽ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതാണ്. എന്നാൽ ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന മുദ്രാവാക്യം താൻ കേട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് താൻ സഹായം അഭ്യർഥിച്ചതെന്നും കുട്ടി പറയുന്നു. തന്റെ പിതാവിനെ നിയമവിരുദ്ധമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും കുട്ടി വ്യക്തമാക്കി.