ഗുജറാത്തില്‍ ഏതായാലും മോദിയും കൂട്ടരും ഭയന്നത് സംഭവിച്ചില്ല. താമര വാടിയില്ല. ജയിച്ചെങ്കിലും ജയം അവകാശപ്പെടാനാവാത്തൊരു ജയമായി അത് മാറുകയും ചെയ്തിരിക്കുന്നു. ഭരണത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഇതെന്നാണ് അമിത്ഷാ അവകാശപ്പെടുന്നതെങ്കിലും ഫോട്ടോഫിനിഷിലൂടെ നേടിയ വിജയമാണെന്ന നോവ് അദ്ദേഹത്തിന്റെ പോലും ഉള്ളിലുണ്ടെന്നത് ഉറപ്പാണ്.
അതുപോലെതന്നെ ഗുജറാത്തില്‍ മോദിയും കൂട്ടരും വിജയം കണ്ടെങ്കിലും സോഷ്യല്‍മീഡിയയില്‍ അതിന്റെ വിജയാഘോഷങ്ങളൊന്നും പ്രകടമല്ല. മറിച്ച് മോദി വിരുദ്ധ പ്രചരണങ്ങള്‍ കണക്കിന് അരങ്ങേറുന്നുണ്ടുതാനും. അക്കൂട്ടത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് പ്രധാനമായും ആളുകള്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ കാമറാ പ്രേമമാണ് മുമ്പ് പലതിലെയും എന്നതുപോലെ ഈ വീഡിയോയിലെയും വിഷയം. വിവിധ അവസരങ്ങളില്‍ കാമറയുടെ മുമ്പില്‍ പോസ് ചെയ്യാനായി കഷ്ടപ്പെടുന്ന മോദിയെയാണ് വീഡിയോയില്‍ ഫോക്കസ് ചെയ്തിരിക്കുന്നത്. ഏതായാലും വലിയ പ്രചാരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.