ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അഞ്ചിന് സ്നാനത്തിൽ പങ്കെടുക്കാനിരുന്നത് മാറ്റിവച്ചു. മറ്റേതെങ്കിലും ദിവസമായിരിക്കും മോദി സ്നാനത്തിന് എത്തുന്നതെന്നാണു വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
പ്രയാഗ്രാജിലെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഫെബ്രുവരി 3, 12, 26 തീയതികളിലെ പ്രത്യേക സ്നാന ദിനങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്. വിഐപി പ്രോട്ടോക്കോൾ ഒഴിവാക്കി. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 29.64 കോടിയിലധികം ഭക്തരാണ് സ്നാനം ചെയ്തത്.