ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കൽ വീണ്ടും മോദിയെ പറ്റിച്ചു. സംയുക്ത പത്രസമ്മേളനത്തിനെത്തിയപ്പോൾ ഹസ്തദാനത്തിനു കൈ നൽകാതിരുന്ന രണ്ടു വർഷം മുന്‍പത്തെ അതേ സംഭവമാണ് ഇക്കുറിയും ആവർത്തിച്ചത്. സ്ഥലവും വ്യക്തികളും ഒന്നുതന്നെയായിരുന്നു എന്നതും സംഭവത്തിൻറെ പ്രത്യേകതയാണ്.
2015ലെ ജർമൻ സന്ദർശനവേളയിൽ മോദി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തിൽ ഹസ്തദാനത്തിനായി മെർക്കൽ നടന്നു നീങ്ങിയിരുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം അതേ സാഹചര്യമാണ് വീണ്ടുമുണ്ടായത്.
കഴിഞ്ഞദിവസം ജർമൻ സന്ദർശനത്തിനിടെ ഇരുവരും പത്രസമ്മേളനത്തിനെത്തിയപ്പോൾ ഹസ്തദാനത്തിനായി കൈ നീട്ടിയ മോദിയെ ശ്രദ്ധിക്കാതെ ഇരുരാജ്യങ്ങളുടേയും പതാകകൾക്കു നടുവിൽനിന്ന് ഹസ്തദാനം ചെയ്യാനായി ആംഗല മെർക്കൽ നടന്നു നീങ്ങുകയായിരുന്നു.മോദിയെ പറ്റിച്ച മെർക്കലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.