രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ‘തനിക്ക് അച്ഛനെപ്പോലെ’ യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണാബ് മുഖര്‍ജിയ്ക്ക് സമര്‍പ്പിച്ച ഒരു പുസ്തകം റിലീസ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ മകനെപ്പോലെ അദ്ദേഹം പരിഗണിക്കാത്ത ഒരു യോഗവും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായിട്ടില്ലെന്നും മോദി പറഞ്ഞു. ഞാന്‍ ഇത് ഉള്ളില്‍ നിന്നാണ് പറയുന്നത്. മകനെ പരിചരിക്കുന്ന അച്ഛനെപ്പോലെയാണ് അദ്ദേഹം തന്നെ പരിഗണിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. മോദിജീ നിങ്ങള്‍ അരദിവസമെങ്കിലും വിശ്രമിക്കണം. എന്ന് പ്രണാബ് പറയാറുണ്ട്. എന്തിനാ ഇങ്ങനെ ഓടി നടക്കുന്നത്. നിങ്ങള്‍ പരിപാടികള്‍ കുറച്ചു കുറയ്ക്കണം. സ്വന്തം ആരോഗ്യം നോക്കണം. അദ്ദേഹം പറയുന്നതായി മോദി പറയുന്നു. യു.പി തെരഞ്ഞെടുപ്പു വേളയിലും അദ്ദേഹം തന്നോട് ഇത് ആവര്‍ത്തിച്ചെന്നും മോദി പറയുന്നു. യു.പി തെരഞ്ഞെടുപ്പു സമയത്ത് അദ്ദേഹം പറഞ്ഞു, ജയവും തോല്‍വിയുമൊക്കെ സംഭവിക്കും. പക്ഷെ എല്ലായ്പ്പോഴും സ്വന്തം ശരീരം നോക്കണം. മോദി പറയുന്നു. ഇങ്ങനെയുള്ള പരാമര്‍ശങ്ങളൊന്നും രാഷ്ട്രപതിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമല്ല. പക്ഷെ അദ്ദേഹത്തിനുള്ളിലെ മനുഷ്യത്വമാണ് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രപതി പദത്തില്‍ നിന്ന് പ്രണാബ് മുഖര്‍ജി ഒഴിയാനിരിക്കെയാണ് മോദിയുടെ ഈ പരമാര്‍ശങ്ങള്‍.
പ്രണാബ് എനിക്ക് അച്ഛനെപ്പോലെ! എന്നോട് എപ്പോഴും പറയും ഇങ്ങനെ ഓടിനടക്കരുതെന്ന്; രാഷ്ട്രപതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു
