പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തവര്‍ അണാപൈസ കുറയാതെ തിരികെ നല്‍കേണ്ടി വരും! ഇന്ത്യന്‍ ജനതയ്ക്കുള്ള തന്റെ ഉറപ്പാണിത്; പുതിയ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ത്രമോദി

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം എത്തിക്കും എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതിനെതിരെ ചോദ്യങ്ങളുയരുമ്പോള്‍ പുതിയ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തത് ആരാണോ അവര്‍ അണാപൈസ കുറയാതെ തിരികെ നല്‍കേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ജനതയ്ക്കുള്ള തന്റെ ഉറപ്പാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ണാടകയിലെ ബെലാഗവിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതല്‍ താന്‍ അഴിമതിക്കെതിരായ പോരാട്ടത്തിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്ത വ്യാജ തിരിച്ചറിയല്‍ രേഖകള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്നും മോദി ആരോപിച്ചു.

 

 

Related posts