പരേഡിനിടെ തലചുറ്റിവീണ ഉദ്യോഗസ്ഥനെ നരേന്ദ്രമോദി അടുത്തെത്തി ആശ്വസിപ്പിച്ചു! ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഉപദേശവും; വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറല്‍

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തില്‍ അത്യധികം ശ്രദ്ധിക്കുന്നയാളാണ് താനെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തതും യോഗാഭ്യാസങ്ങളുമെല്ലാം അതിന് തെളിവാണ്.

ഇപ്പോഴിതാ അനാരോഗ്യം കൊണ്ട് തലചുറ്റി വീണ സൈനികനെ അടുത്തെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സേഷെല്‍സ് പ്രസിഡന്റ് ഡാന്നി ഫൗറിന് രാഷ്ട്രപതി ഭവനില്‍ നല്‍കിയ സ്വീകരണത്തിനിടയില്‍ തലചുറ്റി വീണ വ്യോമസേന ഉദ്യോഗസ്ഥനെയാണ് പ്രധാമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചത്.

കനത്ത ചൂടിനെത്തുടര്‍ന്ന് ക്ഷീണിതനായ ഉദ്യോഗസ്ഥന്‍ ചടങ്ങിനിടയില്‍ തലചുറ്റി വീഴുകയായിരുന്നു. സേഷെല്‍സ് പ്രസിഡന്റിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതിനിടയിലായിരുന്നു സംഭവം. ചടങ്ങിന് ശേഷം തലചുറ്റിവീണ ഉദ്യോഗസ്ഥനെ കാണാന്‍ നരേന്ദ്രമോദി നേരിട്ടെത്തി.

ഉദ്യോഗസ്ഥനെ ആശ്വസിപ്പിച്ച ശേഷം ആരോഗ്യം ശ്രദ്ധിക്കണമെന്ന് നിര്‍ദേശവും നല്‍കി. രാഷ്ട്രപതി ഭവനില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് ഉദ്യോഗസ്ഥനൊപ്പം കുറച്ച് സമയം ചെലവിടാനും പ്രധാനമന്ത്രി മറന്നില്ല. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ലോകത്ത് വൈറലാവുകയാണ്.

Related posts