കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ എം.പി. പ്രതിപക്ഷ പ്രമേയത്തെ അതിനാലാണ് എതിർക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. മാഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി നരേന്ദ്രമോദിയുമായി ഒത്തുതീർപ്പിലെത്തി. ഇതുകൊണ്ടാണ് ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തെ എതിർക്കുന്നത്. നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാം. ലാവിലിൻ കേസിലെ വിധി മുന്നിൽകണ്ടുള്ള നീക്കമാണിതെന്നും മുരളീധരൻ ആരോപിച്ചു.