പ​ത്തി​ൽ പ​ത്ത്, മോ​ദി പി​ന്നേം ക്ലീ​ൻ: രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം ച​ട്ട​ലം​ഘ​ന​മ​ല്ലെന്ന് തെര.കമ്മീഷൻ

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ട്ട​ലം​ഘ​ന​മ​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​മ്പ​ർ അ​ഴ​മ​തി​ക്കാ​ര​നാ​ണെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.

ബൊ​ഫോ​ഴ്സ് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ചോ​ദ്യം. ജാ​ർ​ഖ​ണ്ഡി​ലെ ചാ​യ്ബാ​സ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി പ​രാ​മ​ർ​ശം ക​ടു​പ്പി​ച്ച​ത്.​

നേ​ര​ത്തേ, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ ആ​ദ്യ​മാ​യി വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഒ​ന്നാം ന​മ്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് രാ​ജീ​വി​ന്‍റെ ജീ​വി​തം അ​വ​സാ​നി​ച്ച​ത് എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ വാ​ക്കു​ക​ൾ.

ഇ​തി​നെ​തി​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​ൻ​പാ​കെ പ​രാ​തി​യെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​പ​രാ​തി​യും ക​മ്മീ​ഷ​ൻ ത​ള്ളി. തു​ട​ർ​ച്ച​യാ​യ പ​ത്താം ത​വ​ണ​യാ​ണ് മോ​ദി​ക്ക് തെ​ര.​ക​മ്മീ​ഷ​ൻ ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ​ത്.

Related posts