കോട്ടയം: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാർത്താ സമ്മേളനം നടത്തിയിട്ടും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മന്ത്രി എം.എം. മണി.
ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോൾ അദ്ദേഹത്തിന് ഇതെന്തുപറ്റി എന്നു തോന്നി. എന്നാൽ ചോദ്യങ്ങൾക്കൊന്നും മറുപടി കാണാഞ്ഞപ്പോൾ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസിലായി എന്നായിരുന്നു മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
നേരത്തെ, മോദി വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. താൻ അച്ചടക്കമുള്ള പാർട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷൻ ഉള്ളപ്പോൾ താൻ മറുപടി നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു, മോദിയോടായി ചോദ്യം ഉയർന്നപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി