തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ ബുധനാഴ്ച പ്രാദേശിക അവധി. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശേരി, ചൂണ്ടിക, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി കേരളത്തിലെത്തും. വൈകിട്ട് 6.30 ന് എറണാകുളത്ത് ബിജെപി സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും.
ബുധനാഴ്ച രാവിലെ 7.40 ന് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം 9.30 നാണ് ഗുരുവായൂരില്‍ നിന്നും പ്രധാനമന്ത്രി മടങ്ങുന്നത്.