വഴുതി വീണ ഫോട്ടോഗ്രാഫറെ ഓടി വന്ന് എഴുന്നേല്‍പ്പിച്ച് രാഹുല്‍ഗാന്ധി! പ്രസംഗത്തിനിടെ സ്റ്റേജില്‍ കുഴഞ്ഞുവീണ വ്യക്തിയെ തിരിഞ്ഞ് നോക്കാതെ മോദി; രണ്ട് വീഡിയോകള്‍ താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയ

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായ ഒരു സംഭവമാണ്, ഒഡീഷയില്‍ വച്ച് എയര്‍പോര്‍ട്ടില്‍ രാഹുല്‍ഗാന്ധി വന്നിറങ്ങുന്നതിന്റെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന ഫോട്ടോഗ്രാഫര്‍ കാലുതെറ്റി നിലത്ത് വീണപ്പോള്‍ ഓടിവന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം.

ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം അദ്ദേഹത്തിന്റെ അംഗരക്ഷകരും ഫോട്ടോഗ്രാഫറുടെ അടുത്തേയ്ക്ക് ഓടിയെത്തുകയുണ്ടായി. ട്വിറ്ററില്‍ ഈ വീഡിയോ ട്രെന്‍ഡാവുകയും വിവിധ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

ഈ സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഇതിന് സമാനമായ കുറച്ച് പഴയൊരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ കുത്തിപ്പൊക്കി ചര്‍ച്ചയാക്കുകയുണ്ടായി. ആ വീഡിയോയില്‍ പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നായകന്‍.

പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയില്‍ ഹൃദയാഘാതം വന്ന് നിലത്തു വീണ വ്യക്തിയെ തിരിഞ്ഞുപോലും നോക്കാതെ പ്രസംഗം തുടരുന്ന മോദിയെയാണ് ആ വീഡിയോയില്‍ കാണുന്നത്. 2013 ലാണ് സംഭവം. വീഡിയോ പുറത്തു വന്നതോടെ മോദിയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ രംഗത്തെത്തുകയും ചെയ്തിരുന്നു. ആ വീഡിയോയും ഇന്നത്തെ രാഹുലിന്റെ വീഡിയോയും ചേര്‍ത്തു വച്ചാണ് ഇപ്പോള്‍ ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടത്തുന്നത്.

Related posts