വാലന്റൈന്‍സ് ഡേയ്ക്ക് മുമ്പായുള്ള ഹഗ് ഡേ (ആലിംഗന ദിനം), ഫെബ്രുവരി പന്ത്രണ്ടാം തിയതി ലോകം മുഴുവന്‍ ആഘോഷിച്ചു. കമിതാക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊക്കെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാനുള്ള ദിനം. ആ ദിനത്തില്‍ കോണ്‍ഗ്രസ് ട്വിറ്റര്‍ പേജിലൂടെ ബിജെപിക്ക് ഒരു കുഞ്ഞു സന്ദേശം നല്‍കിയിരിക്കുകയാണ്. ‘എല്ലാവരെയും ആലിഗനം ചെയ്യൂ, ആരെയും വെറുക്കാതിരിക്കൂ’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റിലൂടെ നല്‍കിയ സന്ദേശം.
ട്വീറ്റിന്റെ കൂടെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും പങ്കുവെയ്ക്കുന്നു. ‘പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ’ എന്ന ഗാന്ധിയന്‍ വചനവും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഏതായാലും ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Today our message to the BJP is simple: Hug, don’t hate ❤#HugDay pic.twitter.com/KaVSUPMMET
— Congress (@INCIndia) February 12, 2019