രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ മ​ന്ത്രി​മാ​ർ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം; പ്രതിപക്ഷത്തിന്‍റെ തന്ത്രങ്ങളിൽ അകപ്പെട്ടുപോകരുതെന്ന നിർദേശം നൽകി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. മ​ന്ത്രി​മാ​ർ വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു. ജ​നു​വ​രി 22 ന് ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​ക​ണം. ക​ഴി​വ​തും വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​കോ​പി​ത​രാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​വ​രു​ടെ ത​ന്ത്ര​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടു​പോ​ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment