പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമനെ കൈപിടിച്ച് രാമക്ഷേത്രത്തിലേക്ക് നയിക്കുന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ഈ പോസ്റ്റര്‍. രാമനെ ചെറുതാക്കിയും മോദിയെ വലുതാക്കിയും ചിത്രീകരിച്ച ചിത്രം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
ഇതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനനന്തപുരം എംപിയുമായ ശശി തരൂര്‍ പോസ്റ്റ് ചെയ്ത ചിത്രവും സോഷ്യൽമീഡിയയിൽവൈറലാണ്.
മോദിയുടെ ചെവിയില്‍ പിടിച്ച് ശ്രീരാമന് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രമാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. അയോധ്യ ഭൂമിപൂജ നടന്ന ദിവസം ശ്രീരാമന് നീതിയുടെ പ്രതീകമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ശശിതരൂരിന്റെ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽഡ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. സ്കൂളിന്റെ പേര് ജീയോ സ്കൂൾ എന്നാക്കി മാറ്റുന്നതും മോദി മതിൽ ചാടി രക്ഷപ്പെടുന്നതുമായി ട്രോളുകൾക്ക് വലിയ പ്രചാരമാണ്.
സ്കൂളിലാക്കിയ മോദി ക്ലാസ് കട്ട് ചെയ്ത് കാന്റീനിൽ ജോലിക്കുപോകുന്ന ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.