ന്യൂഡൽഹി: രാവണനെ അന്പെയ്തു വീഴ്ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം പാളി. വില്ലു കുലച്ച് അന്പെയ്തു രാവണനെ വീഴ്ത്തുന്നതിൽ പരാജയപ്പെട്ട മോദി ഒടുവിൽ അസുരനെ അന്പുകൊണ്ട് എറിഞ്ഞുവീഴ്ത്തി. ദസറ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ചെങ്കോട്ട ഗ്രൗണ്ടിൽനടന്ന ചടങ്ങിലായിരുന്നു നാടകീയ രംഗങ്ങൾ.
തൊട്ടുമുന്പിൽ സ്ഥാപിച്ചിരുന്ന രാവണന്റെ കോലത്തിലേക്ക് അന്പെയ്തു കത്തിക്കുന്നതായിരുന്നു ചടങ്ങ്. എന്നാൽ മോദിക്കു കൈമാറിയ വില്ല് ഒടിഞ്ഞിരിക്കുകയായിരുന്നു. കുറച്ചുസമയം ശ്രമിച്ചിട്ടും അന്പെയ്യാനുള്ള മോദിയുടെ ശ്രമം വിജയിച്ചില്ല. ഇതേതുടർന്ന് ഒരു ചിരിയോടെ മോദി, ജാവലിൻ വലിച്ചെറിയുന്ന തരത്തിൽ, അന്പ് വലിച്ചെറിഞ്ഞ് പ്രതീകാത്മകമായി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മോദിക്കൊപ്പമുണ്ടായിരുന്നു. രാവണനുമേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ഓർമ പുതുക്കാനാണ് ദസറ ആഘോഷിക്കുന്നത്.
നേരത്തെ, വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ചു രാംലീല മൈതാനത്ത് ഒരുക്കിയിരുന്ന രാവണക്കോലം പ്രധാനമന്ത്രിയെത്തുന്നതിനു തൊട്ടുമുന്പ് നിലംപതിച്ചു. 90 അടി ഉയരമുള്ള കോലമാണു തകർന്നു വീണത്. പ്രധാനമന്ത്രി എത്താനിരിക്കെ ഇത്തരമൊരു സംഭവം നടന്നതിനു പിന്നിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്നു പരിശോധിക്കുമെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Arnab: Mr. Modi,being a 56″ superhero u took nation to great height,
show us how did you do that since 2014,NATION WANTS TO KNOW.
Modiji:- pic.twitter.com/YdVMcBs1C7— Abhishek (@abhi_leo1) September 30, 2017