കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന സ്വീകരിച്ച് നടൻ മോഹൻലാൽ. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന മോദിയുടെ അഭ്യർഥനയാണ് മോഹൻലാൽ സ്വീകരിച്ചത്.
ഊർജസ്വലമായ ജനാധിപത്യത്തിനുവേണ്ടിയുള്ള തങ്ങളുടെ അവകാശം പ്രയോഗിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുന്നത് തന്റെ ഉത്തരവാദിത്വമായി കാണുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോഹൻലാലിന്റെ മറുപടി.
ട്വിറ്ററിലൂടെയായിരുന്നു മോദിയുടെയും അഭ്യർഥന. താങ്കളുടെ അഭിനയം വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകളെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകൾ താങ്കൾ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധവത്ക്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നായിരുന്നു മോദി ട്വീറ്റ്.
Certainly, Sir. It will be my privilege to request all the fellow citizens to exercise their right for a vibrant democracy. @narendramodi @PMOIndia #Elections2019 https://t.co/OlHRTfprOV
— Mohanlal (@Mohanlal) March 13, 2019