ജനാധിപത്യത്തിന്റെ ആഘോഷമായ വോട്ടിങ് പ്രക്രിയയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടിന്റെ കരുത്ത് ബോംബിനേക്കാള്‍ പലമടങ്ങ് അധികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐഡിയാണെന്നും വോട്ട് ചെയ്തത് കുംഭമേളയില്‍ സ്നാനം ചെയ്തതുപോലെ പവിത്രമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് പുറമേ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 97 ലോക്സഭാ സീറ്റുകളില്‍ വോട്ടെടുപ്പ് തുടങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തും യു.പിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളും പോളിങ് ബൂത്തിലെത്തി.