ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദത്തിനു അടിമപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠയിൽനിന്നാണ് മോദിയുടെ സമീപകാല പ്രസ്താവനകളെന്നും രാഹുൽ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആക്രമണം.പ്രിയപ്പെട്ട മോദി താങ്കളുടെ സമീപകാല അഭിമുഖങ്ങളും പ്രസ്താവനകളും വീഡിയോകളും താങ്കൾ സമ്മർദത്തിൽ അടമപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് താങ്കൾക്ക് തീർച്ചയായും ഉത്കണ്ഠ ഉണ്ടാവുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളാണ് മോദി അടുത്തകാലത്തായി നടത്തിയത്. രാജീവ് നമ്പർ വൺ അഴിമതിക്കാരനാണെന്നും വിമാനവാഹിനി കപ്പൽ വിനോദയാത്രയ്ക്കു ഉപയോഗിച്ചെന്നുമായിരുന്നു മോദിയുടെ ആരോപണം.