മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു. സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘറിൽ വാഡ് വൻ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ.
കഴിഞ്ഞ വർഷം ഡിസംബറിലാണ് നരേന്ദ്ര മോദി ഛത്രപതി ശിവാജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു.
പ്രതിമ തർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുംബൈയിലെ പരിപാടിക്ക് പ്രധാനമന്ത്രി എത്തിയപ്പോൾ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.