കോട്ടയം: വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഷോൺ ജോർജ്.
വന്യജീവി ആക്രമണം ഭയന്നു കർഷകർ കൃഷി അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ 909 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞത്.
60,000 ആക്രമണങ്ങളിൽ 7,492 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, പരിക്കുകൾക്കും മരണങ്ങൾക്കുമുള്ള നഷ്ടപരിഹാരം തുച്ഛമാണ്.
തുക ലഭിക്കുന്നതിനു കാലതാമസം നേരിടേണ്ടി വരുന്നതും വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യജീവി ആക്രമണവും കർഷകർക്കു നിരാശയാണ് നൽകുന്നത്.
മലയോര മേഖലയിലെ ജനങ്ങളെ രക്ഷിക്കുന്നതിനും മനുഷ്യജീവനും അവരുടെ സ്വത്തുക്കളും കൃഷിഭൂമികളും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി.