പ്രധാനമന്ത്രി സിംഗപ്പുരിൽ: ഉഭയകക്ഷി ചർച്ചകൾ


സിം​​​ഗ​​​പ്പുർ:​​​ ദ്വി​​​രാ​​​ഷ്‌​​​ട്ര സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി സിം​​​ഗ​​​പ്പുരി​​​ലെ​​​ത്തി. ബ്രൂ​​​ണെ​​​യി​​​ൽനി​​​ന്ന് സിം​​​ഗ​​​പ്പുരി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ വ​​​ര​​​വേ​​​ൽ​​​പ്പാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്.

ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ സിം​​​ഗ​​​പ്പുർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലോ​​​റ​​​ൻ​​​സ് വോം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു സ്വ​​​കാ​​​ര്യ​​​വി​​​രു​​​ന്നൊ​​​രു​​​ക്കി.

ഇ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ർ​​​മ​​​ൻ ഷ​​​ണ്‍മു​​​ഖ​​​ര​​​ത്നം, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വോം​​​ഗ് എ​​​ന്നി​​​വ​​​രു​​​മാ​​​യി വി​​​ശ​​​ദ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തും.

വ്യാ​​​പാ​​​രം, ആ​​​ഗോ​​​ള, പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​ട​​​ക്ക​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പി​​​ടും. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നേ​​​രി​​​ട്ടു​​​ള്ള വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന രാ​​​ജ്യ​​​മാ​​​ണു സിം​​​ഗ​​​പ്പു​​​ർ. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ഇ​​​ത് 11.77 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​യ്ദീ​​​പ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

സിം​​​ഗ​​​പ്പു​​​രി​​​ൽ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മു​​​ണ്ട്.

Related posts

Leave a Comment