യൂട്യൂബിലെ അറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഈസ്റ്റ് ഇന്ത്യ കോമഡി. ആക്ഷേപഹാസ്യമാണ് ഇവരുടെ പ്രധാന പരിപാടി. സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. ഏറ്റവുമൊടുവില്‍ ഇവര്‍ കോമഡിക്ക് ഇരയാക്കിയിരിക്കുന്നത് സാക്ഷാല്‍ നരേന്ദ്ര മോദിയെയാണ്. പ്രധാനമന്ത്രി യാതൊരു മുന്നൊരുക്കവും ഇല്ലാതെ പ്രഖ്യാപിച്ച നോട്ട് നിരോധവും അതുമൂലം നാല് മാസങ്ങള്‍ക്ക് ശേഷവും ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളുമൊക്കെയാണ് മോദിയെ കുറിച്ചുള്ള ഇവരുടെ പാട്ടില്‍ നിറയുന്നത്.
എന്നാല്‍ നോട്ട് നിരോധത്തില്‍ മാത്രം ഒതുക്കാന്‍ ഈസ്റ്റ് ഇന്ത്യ കോമഡി പാട്ടുകാര്‍ തയാറല്ല. മോദിയുടെ വിദേശയാത്രാ പ്രേമവും സ്വച്ഛ് ഭാരത് പരിപാടിയും അമിത് ഷായും വിജയ് മല്യയും വരെ പാട്ടിലുണ്ട്. ഏതായാലും യൂട്യൂബില്‍ മോദി പാട്ട് ഹിറ്റായിരിക്കുകയാണ്. 1995 ല്‍ രാജ്യം ഒരുപോലെ മൂളിയ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ഗാനത്തിന്റെ പാരഡി ആയിട്ടാണ് മോദി പാട്ടിനെ രൂപപ്പെടുത്തിയിരിക്കുന്നത്. ഏതായാലും മോദിയെ കളിയാക്കാനുള്ള പുതിയ മാര്‍ഗത്തെ പരമാവധി ആസ്വദിക്കുകയാണ് ഇന്ത്യന്‍ യുവത്വമിപ്പോള്‍.