ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വിമർശിച്ച് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ കോവിഡ് സാഹചര്യം മോശമാക്കിയെന്നും വാക്സീൻ കയറ്റുമതി ചെയ്തത് രാജ്യത്ത് ക്ഷാമത്തിനു കാരണമായെന്നും സോണിയ പറഞ്ഞു.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡീയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.
പരിശോധനയ്ക്കും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.
വാക്സീൻ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായി.
ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും സോണിയ കൂട്ടിച്ചേർത്തു.