പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് എതിര് പാര്‍ട്ടിക്കാരില്‍ പോലും ആരാധകരുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹത്തിന് ഒരു നാക്കു പിഴ സംഭവിച്ചു. കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞാണ് അദ്ദേഹം അബദ്ധത്തിലായത്.
എന്നാല്‍ ആ നാക്ക് പിഴവിന് അദ്ദേഹം നല്കിയ വിശദീകരണമാണ് കൂടുതല്‍ ശ്രദ്ധേയമായത്. അടുത്ത കാലത്തായി മനസ്സ് മുഴുവനും അയല്‍രാജ്യമാണെന്നും അതുകൊണ്ടാണ് തന്റെ നാക്ക് പിഴച്ചതെന്നും മോദി സദസ്സിനോട് പറഞ്ഞു.
‘ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കില്‍ സൗജന്യ ചികിത്സ കൊല്‍ക്കത്തയിലും കറാച്ചിയിലും ലഭിക്കും’, ഇതായിരുന്നു മോദി പറഞ്ഞത്.
‘പക്ഷേ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം അത്യാവശ്യമായിരുന്നു. അത് ചെയ്യണമായിരുന്നോ അതോ ചെയ്യേണ്ടായിരുന്നോ’ എന്ന് ജനങ്ങളോട് മോദി ഉറക്കെ ചോദിച്ചു. എല്ലാവരും അതേ എന്ന് ഉറക്കെ പറയുകയും ചെയ്തു.