ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകുമെന്ന് മുൻ ബിജെപി എംപികൂടിയായ സുബ്രഹ്മണ്യൻ സ്വാമി ചോദിക്കുന്നു.
തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമന് യുദ്ധം ചെയ്തത്. എന്നാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനാണ് മോദി അറിയപ്പെടുന്നത്. അതിനാല്‍ മോദിക്ക് പൂജ നടത്താനാകുമോ എന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ചോദ്യം. ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.