പ്രധാനമന്ത്രി നരേന്ദ്ര മോദിയുടടെ പഴയ ട്വീറ്റുകൾ അദേഹത്തെ തിരിഞ്ഞുകൊത്തുന്ന സംഭവം പുതിയതല്ല.
എന്നാൽ നേരത്തെ വൈറലായ മോദിയുടെ ഒരു ട്വീറ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
തന്റെ എട്ടാമത്തെ വയസിൽ രണ്ടു രൂപയ്ക്ക് ചായ വിറ്റിരുന്നുവെന്ന മോദിയുടെ ട്വീറ്റാണ് വീണ്ടും വൈറലാകുന്നത്.
1950-ൽ ഒരു ഗ്രാം സ്വർണത്തിന് ആറു രൂപയായിരുന്നെന്നും ഒന്നുകിൽ മോദി എട്ടാമത്തെ വയസുമുതൽ ആളുകളെ പറ്റിച്ചു തുടങ്ങിയെന്നും അല്ലെങ്കിൽ ഒന്നാന്തരം തള്ളാണെന്നുമാണ് കുറിപ്പ്.
ദിവസേനയുള്ള ഇന്ധന വില വർദ്ധനവിന്റെയും വാക്സിന്റെ വില നിർണയത്തിന്റെയും പശ്ചാത്തലത്തിലാണ് പഴയ കുറിപ്പ് വീണ്ടും വൈറലാകുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
മോഡിജിയുടെ ഒരു ട്വീറ്റ് ആണ് താഴെ…
തന്റെ എട്ടാം വയസ്സിൽ ചായ വിറ്റ ചരിത്രമാണ് നമ്മുടെ പ്രധാന മന്ത്രി വെച്ച് കീച്ചിയത്, ഒരു കപ്പ് ചായക്ക് 2 രൂപ എന്ന്.
💢 ഇനി നമുക്ക് ചില കണക്കുകൾ നോക്കാം.
👉 മോഡിയുടെ പ്രായം ഇപ്പോൾ 71 വയസ്സ്. അതായത് ജനിച്ചത് 1950 ൽ.
👉 മോഡിക്ക് 8 വയസ്സ് എന്ന് പറയുമ്പോൾ 1958 ൽ ആണ് ഈ സംഭവം.
👉 1958 ലെ ചില വില വിവര പട്ടിക.
🔺 1 ഗ്രാം സ്വർണ്ണം ~ 6 രൂപ.
🔺1 അമേരിക്കൻ ഡോളർ ~ 4.70 രൂപ.
അതായത് അന്ന് മോഡിജി വിറ്റ മൂന്ന് കപ്പ് ചായ കൊണ്ട് ഒരു ഗ്രാം സ്വർണ്ണം വാങ്ങാൻ പറ്റുമായിരുന്നു എന്ന്.
💢 അതിനർത്ഥം…
✴️ ഒന്നുകിൽ മോഡിജി 8 വയസ്സ് മുതൽ ആളുകളെ അറഞ്ചം പുറഞ്ചം പറ്റിച്ചു തുടങ്ങി.
✴️ അല്ലെങ്കിൽ ഒന്നാന്തരം ഇമേജ് ബിൽഡിങ് തള്ള്.
❓️ഈ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നതിന്, തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് ലെവലിൽ എത്തിയതിന്, ജിഡിപി വളർച്ച മൈനസ് ആയതിന്, ചെറുകിട ഇടത്തരം വ്യവസായങ്ങൾ എട്ട് നിലയിൽ പൊട്ടിയതിന്…
വേറെ കാരണങ്ങൾ ഇനിയും അന്വേഷിക്കേണ്ടതുണ്ടോ?
🙄