മോദിയെക്കുറിച്ച് പഠിക്കണം! ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അധിക വായനയ്ക്ക് മോദി സ്തുതികളുള്ള പുസ്തകങ്ങള്‍; വിവാദ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തുന്ന 1.5 ലക്ഷം പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അധിക വായനയ്‌ക്കെന്ന രീതിയിലാണ് മോദി സ്തുതികളുള്ള പുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പുസ്തകം വിതരണം ചെയ്യുന്നത്. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി ആര്‍ അംബേദ്കര്‍ എന്നിവരുടെ പുസ്തകങ്ങളും ഓര്‍ഡര്‍ ചെയ്തെങ്കിലും എണ്ണത്തില്‍ കുറവാണ്.

ചരിത്രത്തിലെ ബിജെപിയുടെ കൊള്ളരുതായ്മകള്‍ നീക്കം ചെയ്യാന്‍ അവര്‍ സ്വയം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രാജ്യത്തിന് വേണ്ടി യാതനകള്‍ അനുഭവിച്ച നേതാക്കളെ നീക്കാനാണ് ശ്രമമെന്നും അതിനായി രാജ്യത്തിന് സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ലാത്ത ദീന്‍ദയാല്‍ ഉപാധ്യായുടെ പുസ്തകങ്ങള്‍ക്കായി പണം ചെലവിടുകയാണെന്നും കേരള പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗഹാന്‍ പറഞ്ഞു.

മോദിയുടെ 1,49,954 പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗാന്ധിജിയുടെ 4,343 എണ്ണം മാത്രമാണ് ഓര്‍ഡര്‍ ചെയ്തത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 1635 പുസ്തകങ്ങളും ബിആര്‍ അംബേദ്കറിന്റെ 79,388 പുസ്തകങ്ങളും ബിജെപി നേതാവ് അടല്‍ ബിഹാരി വാജ് പേയുടെ 76,713 പുസ്തകങ്ങളുമാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. എ പി ജെ അബ്ദുള്‍ കലാമിന്റെ 3,21,328 പുസ്തകങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.

 

Related posts