തൃശൂർ: നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂർ നേരത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത്. സൂര്യാസ്തമയത്തിനുശേഷം ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ പോലുള്ള വിവിഐപികളുടെ യാത്രയ്ക്ക് റിസ്ക് ഉള്ളതിനാലാണ് തൃശൂരിലെ പരിപാടി ഒരു മണിക്കൂർ നേരത്തെ ആക്കിയത്.
നേരത്തെ നാലരയോടെ തൃശൂർ നഗരത്തിൽ നിന്നും മടങ്ങി കുട്ടനെല്ലൂർ ഹെലിപാഡിലെത്തി അവിടെ നിന്നും ഹെലികോപ്റ്ററിൽ തിരിച്ചു പോകാനാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ എന്തെങ്കിലും കാരണം കൊണ്ട് പരിപാടി വൈകുകയാണെങ്കിൽ സൂര്യാസ്തമയം ആവുന്നതോടെ ഹെലികോപ്റ്ററിന് പറക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നതുകൊണ്ടാണ് പരിപാടി ഒരു മണിക്കൂർ നേരത്തെ ആക്കിയത്.