നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിലെ കുതിച്ചുയരല്‍ ഏറ്റവുമധികം ക്ഷീണമുണ്ടാക്കുന്നത് കോണ്‍ഗ്രസ്സിനും അതിന്റെ നേതാക്കള്‍ക്കുമാണെന്നത് എല്ലാവര്‍ക്കുമറിയാം. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ്സ് ഉപാദ്ധ്യന്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വലിയ ശത്രു എന്ന് പറയാവുന്നയാള്‍ മോദി തന്നെയാണ്. എന്നാല്‍ രാഷ്ട്രീയ എതിരാളി രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാതൃകയാവുകയാണ് പ്രാധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാന മന്ത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്ത് പിറന്നാള്‍ ആശംസ അറിയിച്ചത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ദീര്ഘയാസ്സിനും ആരോഗ്യമുള്ള ഒരു ജീവിതത്തിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ജൂണ്‍ 19 നായിരുന്നു രാഹുല്‍ ഗാന്ധിയുടെ 47ാം പിറന്നാള്‍. ഇറ്റലിയിലെ മുത്തശ്ശിയുടെ അടുത്താണ് രാഹുല്‍ ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ആഴ്ച്ചയാണ് രാഹുല്‍ ഇറ്റലിയിലേക്ക് പോയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് രാഹുല്‍ ഇറ്റലിയിലേക്ക് പോയതില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നു വന്നിരുന്നു. ട്വിറ്ററില്‍ സജീവസാന്നിധ്യമായ മോദി വിദേശിയരടക്കമുള്ള നേതാക്കള്‍ക്ക് വിവിധസന്ദര്‍ഭങ്ങളില്‍ ആശംസകളര്പ്പിക്കാറുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാഹുലിന് ട്വിറ്ററിലൂടെ ആശംസകളറിയിച്ചിരുന്നു.
Birthday greetings to the Congress Vice President, Shri Rahul Gandhi. I pray for his long and healthy life. @OfficeOfRG
— Narendra Modi (@narendramodi) June 19, 2017