രാജ്യത്തിന് നിലവില്‍ ആവശ്യം രാജാവിനെയോ മഹാരാജാക്കന്മാരെയോ അല്ല, ജനങ്ങളെ സേവിക്കാനാവുന്ന കാവല്‍ക്കാരെയാണ്! താന്‍ സത്യസന്ധനായ കാവല്‍ക്കാരനെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന് നിലവില്‍ ആവശ്യം രാജാവിനെയല്ല, കാവല്‍ക്കാരനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഞാനും ചൗക്കിദാര്‍ കാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന് ആവശ്യം രാജാവിനെയോ മഹാരാജാക്കന്‍മാരെയോ അല്ല, രാജ്യത്തെ ജനങ്ങളെ സേവിക്കാനാകുന്ന കാവല്‍ക്കാരെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2014ല്‍ ജനം എന്നെ വിശ്വസിച്ചു, രാജ്യത്തെ സേവിക്കാനുള്ള അവസരം നല്‍കി. രാജ്യത്തിന്റെ സമ്പത്ത് തന്നാലാവും വിധം അഴിമതിക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

2014ലെ തിരഞ്ഞെടുപ്പില്‍ ചായ്പേ ചര്‍ച്ചയിലൂടെയാണ് ബി.ജെ.പി പൊതുജനങ്ങളുമായി സംവാദം നടത്തിയത്. ഇത്തവണ ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചരണമാണ് ബി.ജെ.പിയുടെ ആയുധം. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന കോണ്‍ഗ്രസ് പ്രചരണത്തിന് മറുപടിയായാണ് ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചരണം ബി.ജെ.പി തുടങ്ങിയത്.

ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയമായിരുന്നു ബി.ജെ.പി പരിപാടിയുടെ വേദി. 5,000 പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു. രാജ്യത്തിന് ആവശ്യം സത്യസന്ധരായ കാവല്‍ക്കാരെ ആണെന്ന പ്രഖ്യാപനത്തോടെയാണ് മോദി പ്രസംഗം തുടങ്ങിയത്. പ്രവര്‍ത്തകരില്‍ നിന്ന് മികച്ച പ്രതികരണമാണ് മോദിയുടെ പ്രഖ്യാപനത്തിന് ലഭിച്ചത്.

Related posts