വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്.
ഇന്ത്യ വാക്സിന് കയറ്റുമതി പുനഃരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗം ചെയ്യുന്നുവെന്നും യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും കമല ഹാരിസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടികാഴ്ചയാണിത്. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയുണ്ടായിരുന്നപ്പോള് ജൂണില്‍ കമല ഹാരിസ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ചര്‍ച്ചയ്ക്കിടെ മോദി, കമല ഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ മേധാവിമാരുമായും ചർച്ച നടത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള മോദിയുടെ ചർച്ച ഇന്ന് വൈറ്റ് ഹൗസിൽ വച്ച് നടക്കും. ബൈഡൻ, മോദി, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർ പങ്കെടുക്കുന്ന ക്വാഡ് യോഗവും ഇന്നാണ്