ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും.
നാലു രാഷ്ട്ര ചർച്ചയ്ക്കുള്ള തീയതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുക്കും.
അഫ്ഗാനിലെ പുതിയ സ്ഥിതിഗതികള്‍, ആഗോള ഭീകരത, ഇന്തോ-പസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നത്.
ഈ മാസം 23 മുതൽ 25 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.
25 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം മോദി മടങ്ങും.