പൊതുതെരഞ്ഞെടുപ്പില്‍ ഭരണത്തിലേറിയാല്‍ ഉടന്‍ ആധാറും രാജ്യദ്രോഹനിയമവും റദ്ദാക്കും, മമത ബാനര്‍ജി ബംഗാളിലെ ജനാധിപത്യം ഇല്ലാതാക്കുന്നു, തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

2019ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അധികാരം ചെലുത്താനായാല്‍ ആദ്യപടിയായി രാജ്യദ്രോഹ നിയമവും ആധാറും റദ്ദാക്കുമെനന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2019 തെരഞ്ഞെടുപ്പിന്റെ ഭാവിയെ കുറിച്ചുളള നിര്‍ണ്ണായക വിഷയങ്ങള്‍ സംസാരിച്ചത്.

എന്നൊക്കെ ഇടതുപക്ഷത്തിന് സര്‍ക്കാറില്‍ സ്വാധീനം ചെലുത്താനുള്ള അവസരം ലഭിച്ചിട്ടുണ്ടോ അന്നൊക്കെ നല്ല തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. വിദ്യാഭ്യാസത്തിനും, ഭക്ഷ്യ സുരക്ഷക്കും ജനങ്ങള്‍ക്കുള്ള അവകാശം തിരിച്ചറിഞ്ഞത് ഇടത് പക്ഷമാണ്. ഭാവിയിലും അത്തരമൊരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും രാജ്യദ്രോഹ നിയമം എടുത്ത് കളയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമമാണ് ആധാര്‍. സ്വകാര്യതയിക്കേുള്ള കടന്നു കയറ്റം നിയമപരമായി തടുക്കും എന്നും സീതാറാം യെച്ചൂരി പറഞ്ഞു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ റാലിയില്‍ തങ്ങളെ ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കൈടുക്കാതിരുന്നത്.

Related posts