ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പഴയൊരു ഇന്റര്‍വ്യു ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെയും ഒന്നിച്ചിരുത്തി മാധ്യമപ്രവര്ത്തകന് വീര്‍ സാംഘ്വിയാണ് ആ അഭിമുഖം നടത്തിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായി എന്‍ഡിഎ സര്‍ക്കാരിനെ (വാജ്പേയ് സര്‍ക്കാര്‍) അട്ടിമറിക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് സത്യസന്ധമാണെന്ന് മോദി പറഞ്ഞു. മൂന്നാം മുന്നണിയെ ഇല്ലാതാക്കി അധികാരത്തില്‍ തിരിച്ചു വരിക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
മോദിയുടെ മറുപടിയില്‍ ജയറാം രമേശും സംതൃപ്തനായി. അദ്ദേഹം തമാശരൂപേണ മോദിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. എന്നാല്‍ താന്‍ സംഘപരിവാറില്‍ നിന്നുള്ള ആളാണെന്നും അത് നിങ്ങള്‍ക്ക് വലിയ പ്രശ്നമാകുമെന്നുമായിരുന്നു മോദിയുടെ മറുപടി. ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ആ ഇന്റര്‍വ്യു ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം പരക്കുകയാണ്.