ക​ണ്ണീ​രൊ​പ്പാ​ൻ ക​ൽ​പ​റ്റ​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി; ദു​ര​ന്ത​ബാ​ധി​ത​രെ ചേ​ര്‍​ത്തു​പി​ടി​ച്ച് മോ​ദി; ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ സ​ന്ദ​ര്‍​ശ​നം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ക​ണ്ണീ​രൊ​ഴു​കു​ന്ന ദു​ര​ന്ത​ഭൂ​മി​യി​ല​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു. മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തി​യ​ത്. ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​തു​പേ​രു​മാ​യി​ട്ടാ​ണ് മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യാ​ണ് ഒ​ൻ​പ​തു​പേ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച​ത്. 25 മി​നി​ട്ടോ​ളം പ്ര​ധാ​ന​മ​ന്ത്രി ക്യാ​മ്പി​ൽ ചി​ല​വ​ഴി​ച്ചു.

ദു​ര​ന്ത​ബാ​ധി​ത​ർ ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. മ​ന്ത്രി അ​വ​രെ ആ​ശ്വ​സി​പ്പി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മേ​പ്പാ​ടി​യി​ലെ വിം​സ് ആ​ശു​പ​ത്രി​യി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വേ​ണു, എ​ഡി​ജി​പി എം. ​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ട്.

അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ പ​റ​ഞ്ഞു. ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment