ബംഗുളൂരു: കർണാടകയിൽ വിവാഹക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും മോദി അനുകൂല വാചകങ്ങളും അച്ചടിച്ച വരനെതിരേ കേസെടുത്ത് പോലീസ്.
വിവാഹ ക്ഷണക്കത്തിലെ ടാഗ്ലൈൻ “ദമ്പതികൾക്കു നിങ്ങൾ നൽകുന്ന ഏറ്റവും മികച്ച സമ്മാനം മോദിയെ ഒരിക്കൽ കൂടി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുക’ എന്നതായിരുന്നു. ഇതുസംബന്ധിച്ച് വരന്റെ ബന്ധുവാണു തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് മാർച്ച് ഒന്നിനാണ് ക്ഷണക്കത്ത് അച്ചടിച്ചതെന്നു വരൻ വിശദീകരിച്ചു. മോദിയോടുള്ള ആരാധനയെത്തുടർന്നാണ് ടാഗ്ലൈനിൽ അപ്രകാരം എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 18നായിരുന്നു വിവാഹം. എന്നാൽ വരന്റെ വിശദീകരണം വകവയ്ക്കാതെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.