ജോഹാനസ്ബർഗ്: കിഴക്കൻ ലഡാക്കിലെ അവശേഷിച്ച തർക്കമേഖലയിൽ സേനാപിന്മാറ്റം വേഗത്തിലാക്കാൻ ഇന്ത്യ-ചൈന ധാരണ.
ജോഹനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിലുള്ള ഹ്രസ്വസംഭാഷണത്തിൽ അതിർത്തിപ്രശ്നം ചർച്ചാവിഷയമായെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
അവശേഷിച്ച സംഘർഷമേഖലകളിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യത്തിലൂന്നി രണ്ടാഴ്ച മുന്പ് ഇരു രാജ്യങ്ങളും സൈനികതല ചർച്ച പൂർത്തിയാക്കിയിരുന്നു. നേരത്തേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് പ്രതിനിധി വാങ് യിയും തമ്മിലും വിശദ ചർച്ച നടത്തിയിരുന്നു.