നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും പേരില്‍ എന്നെ പഴിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സീ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോദി ഈ അഭിപ്രായം അറിയിച്ചത്. തന്റെ സര്‍ക്കാര്‍ രാജ്യത്തിന് ശൗചാലയം നിര്‍മ്മിച്ച് നല്കി, സാമ്പത്തിക പരിഷ്കരണങ്ങള്‍ അനവധി നടത്തി. ഇതൊന്നും ആരും കാണുന്നില്ലേ. മോദി ചോദിച്ചു. അതുകൊണ്ട് തന്നെ ജി.എസ്.ടി ഉള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തന്നെ മാത്രം കുറ്റപ്പെടുത്തരുതെന്നും മോദി പറഞ്ഞു. ലക്ഷക്കണക്കിന് ശൗചാലയങ്ങള്‍ 18000 ഗ്രാമങ്ങളില്‍ വൈദ്യുതി എന്നിവ എത്തിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും മോദി പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ കണ്ണുകളില്‍ കാണുന്ന സംതൃപ്തിയാണ് എനിക്ക് മുന്നോട്ടുപോവാനുള്ള ശക്തി നല്‍കുന്നത്. പൊതു തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിനോടാണ് എനിക്ക് താത്പര്യം. കാരണം, തെരഞ്ഞെടുപ്പുകള്‍ പലപ്പോഴായി നടത്തുമ്പോള്‍ നേതാക്കള്‍ മുഴുവന്‍ സമയവും സംഘര്ഷത്തിലായിരിക്കേണ്ട അവസ്ഥ ഉണ്ടാവുന്നു. പണച്ചെലവും അത് കുറയ്ക്കും’. മോദി പറഞ്ഞു.
അപവാദങ്ങളെയും കുറ്റപ്പെടുത്തലുകളെയും ഞാന്‍ പരിഗണിക്കുന്നില്ല. അതാണ് ജനാധിപത്യത്തിന്റെ ശക്തി. നല്ല കാര്യങ്ങള്‍ എപ്പോഴും പ്രശംസിക്കപ്പെടണം. ബാങ്കുമായി ഒരു ബന്ധവുമില്ലാതിരുന്ന ആളുകളെ ബാങ്കുമായി അടുപ്പിച്ചതും സ്കൂളുകളിലുള്‍പ്പെടെ ലക്ഷക്കണക്കിന് ടോയ്ലറ്റുകള് സ്ഥാപിച്ചതും ഇക്കൂട്ടത്തില്‍ പെടുന്നു. ടോയ്ലറ്റുകള് ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം പോലും നിര്‍ത്തിവച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അത് അനുഗ്രഹമായില്ലേ എന്നും മോദി ചോദിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റിയും മോദി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. ഞാന്‍ ലോകത്താകമാനം സുഹൃത്തുകളെ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി മാധ്യമങ്ങളെ അറിയിച്ചു.