ഗ്ലാസ്ഗോ: യാത്രയാക്കാന്‍ എത്തിയ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രംസില്‍ താളംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗ്ലാസ്ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെയാണ് തന്നെ യാത്രയാക്കാനെത്തിയ സ്കോട്ട്ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം മോദി ഡ്രം വായിക്കാന്‍ കൂടിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തിയത്. പ്രധാനമന്ത്രിയെ കാണാനായി നിരവധി ഇന്ത്യക്കാരാണ് അദ്ദേഹം താമസിച്ച ഹോട്ടലിന് വെളിയിലും വിമാനത്താവളത്തിലുമായി എത്തിയത്.
ഇവരില്‍ നിരവധിപ്പേരുമായി മോദി സംവദിക്കുകയും ചെയ്തു. ഇതിനിടെയാണ് വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ ഡ്രം വായിക്കാന്‍ മോദിയെ ക്ഷണിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഇന്ത്യ വിലക്കയറ്റില്‍ പൊറുതിമുട്ടുമ്പോള്‍ പ്രധാനമന്ത്രി ഡ്രം വായിച്ചു നടക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലും നിരവധിപ്പേര്‍ വിമര്‍ശിക്കുന്നു.
‘റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിച്ചു’ എന്ന പരിഹാസവും മോദിക്കെതിരേ ഉയരുന്നുണ്ട്.