ലക്നോ: ലഖിംപുർ ഖേരിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നോവിൽ എക്സ്പോ ഉദ്ഘാടനം ചെയ്യവെ വികസന നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് മോദി പറഞ്ഞത്.
എന്നാൽ ബിജെപിയെ മോദി പുകഴ്ത്തുകയും ചെയ്തു. ചിലർ രാവും പകലും ബിജെപിയെ എതിർക്കാൻ ഊർജം ചെലവാക്കുകയാണ്. ഇവർ തന്റെ പ്രസംഗം കേട്ടാൽ തളർന്നു പോകുമെന്നും മോദി പറഞ്ഞു.
യുപിയിലെ ജനങ്ങൾ മുൻ സർക്കാരുകളോട് വീടിനായി യാചിച്ചു. ബിജെപി സർക്കാർ വന്നതോടെ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു നൽകി. കേന്ദ്രം പാവപ്പെട്ടവർക്ക് ഒരു ലക്ഷം കോടി രൂപ നൽകിയെന്നും മോദി വ്യക്തമാക്കി.