ന്യൂഡൽഹി: മുൻകാല കോൺഗ്രസ് സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിക്കെതിരേ ശബ്ദിക്കാൻ അന്നത്തെ സർക്കാരുകൾക്ക് ഇച്ഛാശക്തി ഇല്ലായിരുന്നു. കോൺഗ്രസ് നേതാക്കളിൽ പലരും അഴിമതികളിൽ പങ്കാളികളായിരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.
രാജ്യത്ത് അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പാവങ്ങളെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുക തന്നെ ചെയ്യും.
അഴിമതിയെ അതീജീവിക്കാനുള്ള ശക്തി തന്റെ സർക്കാരിനുണ്ടെന്നും മോദി വ്യക്തമാക്കി.
എയർഇന്ത്യ വിൽപനയെയും പ്രധാനമന്ത്രി ന്യായീകരിച്ചു. എയർഇന്ത്യ വിൽപന വ്യോമയാന മേഖലയ്ക്ക് ഊർജം പകരുന്ന തീരുമാനമാണെന്നും രാജ്യം കൂടുതൽ വളർച്ചയിലേക്ക് എത്തുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.